കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്: നാല് പേര്‍ അറസ്റ്റില്‍

0

കൊച്ചി:ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടികളിൽ നടത്തിയ റെയ്ഡിൽ നാല് പേർ അറസ്റ്റിൽ.കസ്റ്റംസും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ എം ഡി എം എയും കഞ്ചാവുമുൾപ്പടെയുള്ള ലഹരിമരുന്നുകൾ കണ്ടെടുത്തു. ആലുവ സ്വദേശിയും ബംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ ഡിസ്‌കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരാണ് പിടിയിലായത്.

ഏജന്‍സികള്‍ മുന്‍കൂറായി തയാറാക്കിയ പദ്ധതി പ്രകാരം നഗരത്തിലെ നാല് ഹോട്ടലുകളില്‍ കൂടി പരിശോധന നടന്നിരുന്നു. ഹോളിഡേ ഇന്‍ ഹോട്ടലിലേക്ക് കൂടുതല്‍ ഏജന്‍സികള്‍ പരിശോധനയ്ക്കായി എത്തി.

ഇന്നലെ രാത്രി 11.40 നായിരുന്നു കൊച്ചിയിലെ അഞ്ച് ആഡംബര ഹോട്ടലുകളിൽ റെയ്ഡ് നടത്തിയത്.റെയ്ഡ് പുലർച്ചെ 3.45 വരെ നീണ്ടു. നിശാ പാർട്ടികളിൽ വ്യാപകമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ചക്കരപ്പറമ്പിലെ ഹോട്ടലില്‍ നിന്നും മാരകമായ ലഹരിവസ്തുക്കള്‍ പിടികൂടി. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമിക്കലുകള്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.