കൊച്ചി മെട്രോയില്‍ നിലത്തിരുന്നു യാത്ര ചെയ്താല്‍ ഇനി പിടിവീഴും

0

കൊച്ചി മെട്രോയില്‍ നിലത്തിരുന്നു യാത്ര ചെയ്താല്‍ ഇനി ഫൈന്‍ ഈടാക്കും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ മെട്രോയില്‍ പെരുമാറിയാലോ നിലത്തിരുന്നു യാത്ര ചെയ്താലോ അഞ്ഞൂറു രൂപയാണ് ഫൈന്‍. ഇത് സംബന്ധിച്ചു മെട്രോ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

കൊച്ചി മെട്രോ ട്രാക്കിലായി അഞ്ച് മാസം പിന്നിടുമ്പോള്‍ ആണ് ഈ തീരുമാനം. ആലുവമുതല്‍ പാലാരിവട്ടംവരെ 13 കിലോമീറ്ററാണ് നിലവില്‍ മെട്രോ സര്‍വീസ്. മഹാരാജാസ് മുതല്‍ വൈറ്റിലവരെയുള്ള നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്.  ആലുവയില്‍നിന്നും മഹാരാജാസ് വരെ 50 രൂപയാണ് ചാര്‍ജ്ജ്.ആലുവയില്‍ നിന്നും കലൂര്‍ വരെ 40 രൂപയും .