കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സ്പെഷ്യല്‍ ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിച്ചു , ടിക്കറ്റ് നിരക്ക് 30,000 രൂപമുതല്‍

0

സിംഗപ്പൂര്‍ : കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സ്പെഷ്യല്‍ ഫ്ലൈറ്റ് ബുക്കിംഗ് ആരംഭിച്ചു . കൊച്ചിയില്‍ നിന്ന് മെയ്‌ 12 , ചൊവ്വാഴ്ച 10.30-ന പുറപ്പെടുന്ന IX 486 വിമാനം വൈകിട്ട് 5.45-ന് സിംഗപ്പൂരില്‍ എത്തിച്ചേരും. 30,000 മുതല്‍ 50,000 രൂപ വരെയാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കുകള്‍.

നിലവില്‍ സിംഗപ്പൂര്‍ പൗരന്മാര്‍ , സ്ഥിരവിസയുള്ളവര്‍ , മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അനുമതിയുള്ളവര്‍ , വിദ്യഭ്യാസ മന്ത്രാലയത്തിന്റെയും ഇമിഗ്രേഷന്‍ അതോറിറ്റിയുടെയും അനുമതി നേടിയവര്‍ എന്നിങ്ങനെയുള്ള വിഭാഗത്തില്‍ പെട്ടവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ യാത്ര ചെയ്യുവാനായി ടിക്കറ്റുകള്‍ക്ക് എയര്‍ലൈന്‍സുമായി ബന്ധപ്പെടാം. എന്നാല്‍ ടൂറിസ്റ്റ് വിസ പോലുള്ള ചെറിയ കാലയളവിലേക്കുള്ളവര്‍ക്ക് സിംഗപ്പൂരില്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യുന്നതിന് മുന്‍പേ എയര്‍ ഇന്ത്യ എക്സ്പ്രസുമായി ബന്ധപ്പെട്ടു വിശദമായി നിര്‍ദേശങ്ങള്‍ മനസ്സിലാക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കുവാന്‍ സഹായകരമാകും. അതുകൊണ്ട് കൃത്യമായ അനുമതികളും നിര്‍ദേശങ്ങളും പാലിച്ചശേഷം മാത്രം ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യുവാന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക.

Book tickets from website, www.airindiaexpress.in