
യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു. ഘാനയില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ് അന്തരിച്ചത്. 80 വയസായിരുന്നു. യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതല്‍ 2006 വരെ സേവനമനുഷ്ഠിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരനാണു കോഫി അന്നാന്‍. ആഫ്രിക്കയില്‍ എയ്ഡ്‌സിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിച്ചതില്‍ പ്രധാനിയായിരുന്നു കോഫി അന്നാന്‍. യുഎന്‍ പ്രത്യേക പ്രതിനിധിയായി സിറിയിലെത്തിയ അദേഹം സിറിയന്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു