കേട്ടറിവുകള്‍ ഒന്നുമല്ല; ഉത്തരകൊറിയയുടെ ആരും കാണാത്ത കാഴ്‍ച്ചകള്‍ കാണാം

0

ഉത്തരകൊറിയ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ ലോകത്തിനു ഒരു ഞെട്ടല്‍ ആണ് .എപ്പോള്‍ എവിടുന്നു എങ്ങനെയാകും യുദ്ധത്തിനു കാഹളം മുഴക്കുക എന്ന് അറിയാതെ ഇരുക്കുകയാണല്ലോ ലോകം .കൂടാതെ ഏകാധിപതി വാഴ്ച നിലനില്‍ക്കുന്നത് കൊണ്ട് ഉത്തരകൊറിയ ഒരു ഭീകരരാജ്യം ആണെന്നും പലരും കരുതുന്നു .ഏകാധിപതിയായ കിങ് ജോങ്-ഉന്നിന്‍റെ ഉത്തരകൊറിയ അതിഥികള്‍ക്ക് സ്വാതന്ത്ര്യത്തോടെ കാഴ്‍ച്ചകള്‍ കാണാനുള്ള ഇടമല്ലെന്നാണ് പൊതുവിലയിരുത്തല്‍. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉത്തരകൊറിയയില്‍ എത്തുന്നത് കടുത്ത നിരീക്ഷണങ്ങളുടെ അകമ്പടിയോടെയാണ്.

ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിന്‍റെ അപൂര്‍വമായ ഒരു വീഡിയോ താഴെ കാണാം. ഇത് പകര്‍ത്തിയത് ഫിന്‍ലന്‍റില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകനാണ്. ഉത്തര കൊറിയ സ്ഥാപകന്‍ കിം സങ്ങ് രണ്ടാമന്‍റെ ജന്മവാര്‍ഷികം പ്രമാണിച്ചാണ് വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ ഉത്തര കൊറിയയില്‍ ഉള്ളത്.
ഏപ്രില്‍ 18ന് വാഹനത്തില്‍ ഇരുന്ന് പകര്‍ത്തിയ 12 മിനിറ്റ് വീഡിയോ മാധ്യമപ്രവര്‍ത്തകന്‍ മിക്ക മക് ലെയ്‍നന്‍ ആണ്  ഫേസ്‍ബുക്കില്‍ പോസ്റ്റു ചെയ്‍തത് .

ഉത്തര കൊറിയയെക്കുറിച്ച് പുറത്തു കേള്‍ക്കുന്നതുപോലെയുള്ള ഭീകര കാഴ്‍ച്ചകള്‍ ഒന്നും ഉത്തര കൊറിയയുടെ തലസ്ഥാന നഗരത്തില്‍ നേരിട്ടുകാണാനാകില്ലെന്ന് വീഡിയോയില്‍ നിന്ന് മനസിലാകും. എല്ലാവരെയും പോലെ കുറേയധികം മനുഷ്യര്‍, വലിയ കെട്ടിടങ്ങള്‍ കമ്മ്യൂണിസ്റ്റ് റഷ്യയെ അനുസ്‍മരിപ്പിക്കുന്ന ഫ്ലാറ്റുകള്‍,നല്ല സ്ഥലങ്ങള്‍ .പിന്നെ എവിടെയാ പ്രശ്നം ?

https://www.facebook.com/Mikareport/videos/1416090511763059/

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.