നടന്‍ കൊട്ടാരക്കരയുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

0

കൊട്ടാരക്കര: നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ (93) അന്തരിച്ചു. കൊട്ടാരക്കരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം മുളംകാടകത്ത് നടക്കും.

നടന്‍ സായികുമാര്‍, നടി ശോഭ മോഹന്‍, ജയശ്രീ, ഗീത, ലൈല, കല, ബീന, ഷൈല എന്നിവരാണ് മക്കള്‍. വിനു മോഹന്‍, അനു മോഹന്‍, വൈഷ്ണവി എന്നിവര്‍ ചെറുമക്കളാണ്.