നസീർ ദിഗംബരനെ വരച്ചിട്ടത് ക്യാൻവാസിലല്ല എന്റെ മനസിലാണ്; മനോജ് കെ. ജയൻ

0

നടൻ, മിമിക്രി കലാകാരൻ എന്നതിലുപരി മികച്ച ചിത്രകാരൻ കൂടിയാണ് കോട്ടയം നസീർ. താരം വരയ്ക്കുന്ന ചിത്രങ്ങൾക്ക് ആരാധകരും ഏറെയാണ്. നസീർ വരച്ച നിരവധി ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിലും മറ്റും ചർച്ച ചെയ്യപ്പെട്ടിരുന്നു. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്.

2005 ൽ പുറത്തിറങ്ങിയ അനന്തഭ​ദ്രം എന്ന ചിത്രത്തിലെ ദി​ഗംബരൻ എന്ന കഥാപാത്രത്തെയാണ് നസീർ ക്യാൻവാസിലാക്കിയിരിക്കുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ മനോജ് കെ ജയൻ ആണ് ദി​ഗംബരനായി വേഷമിട്ടത്. മനോജിന്റെ കരിയറിയെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ദി​ഗംബരൻ. നസീറിന് നന്ദി പറഞ്ഞു കൊണ്ട് മനോജ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

‘ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമാ‌യി ഈ ചിത്രത്തെ കാണുന്നുവെന്ന് മനോജ് കെ കെ. ജയൻ കുറിച്ചു.