ഉഡാന്‍ പദ്ധതി: കരിപ്പൂര്‍ വിമാനത്താവളവും ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

1

നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഉഡാന്‍ പദ്ധതിയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനെ കൂടി ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കുമെന്ന് വിമാനത്താവള ഡയറക്ടര്‍ കെ ശ്രീനിവാസ റാവു പറഞ്ഞു.

നിലവില്‍ കേരളത്തില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളം മാത്രമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉഡാന്‍ പദ്ധതിയിലുള്ളത്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് ആഭ്യന്തര സര്‍വീസുകള്‍ നടത്താനാവും.

ഒരു മണിക്കൂറിന് 2,500 രൂപമാത്രമേ യാത്രക്കാരില്‍നിന്ന് ഈടാക്കാന്‍ കഴിയുകയുള്ളൂ.കരിപ്പൂരില്‍നിന്നുള്ള ആഭ്യന്തര സര്‍വീസുകളുടെ ഇന്ധന നികുതി 29 ശതമാനത്തില്‍ അഞ്ചുശതമാനമായി സംസ്ഥാന സര്‍ക്കാര്‍ കുറച്ചിട്ടുണ്ട്.

ഉഡാന്‍ പദ്ധതിയില്‍ കരിപ്പൂരിനെയും ഉള്‍പ്പെടുത്തിയാല്‍ കുറഞ്ഞ ചെലവില്‍ രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കും.


ഉഡാനില്‍ ഉള്‍പ്പെടുത്തി സര്‍വീസ് ആരംഭിക്കുമ്പോള്‍ വിമാനത്താവളത്തിന്റെ നടത്തിപ്പുകാര്‍ക്ക് ലാന്‍ഡിങ്, നാവിഗേഷന്‍, പാര്‍ക്കിങ്, യൂസര്‍ ഡിവലപ്‌മെന്റ് ഫീസ് തുടങ്ങിയവ ഈടാക്കാനാവില്ല. അതിനാല്‍ വിമാനത്താവള അതോറിറ്റിക്ക് പദ്ധതിയോട് താല്‍പ്പര്യമില്ല.