കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു, സ്രവം പരിശോധനയ്ക്ക് അയച്ചു

0

കോഴിക്കോട് : ദുബായില്‍ നിന്നെത്തി കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. എടപ്പാള്‍ സ്വദേശിനിയായ ഷബ്‌നാസ് (26) ആണ് മരിച്ചത്.

അര്‍ബുദരോഗത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. അർബുദ രോഗിയായിരുന്ന ഇവര്‍ കഴിഞ്ഞ 20 നാണ് ദുബായിൽ നിന്നെത്തിയത്.

സംസ്ഥാനത്ത് ആശങ്കയുയർത്തി കൊവിഡ് വ്യാപനം കൂടുകയാണ്. ഇന്നലെ മരിച്ച വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല. കൊവിഡ് ഫലം വരും മുമ്പ് മരിച്ചതിനാൽ സമ്പർക്ക പട്ടിക തയ്യാറാക്കലും വെല്ലുവിളിയാണ്.