കോഴിക്കോട് സ്വദേശി ഒമാനില്‍ വാഹനാപകടത്തിൽ മരിച്ചു

0

മസ്‌കത്ത് ∙ ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. ഇബ്രി കുബാറയില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയുണ്ടായ അപകടത്തില്‍ വടകര മൊകേരി കോവിക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ (32) ആണു മരിച്ചത്.

ഫുഡ്‌സ്റ്റഫ് കമ്പനിയില്‍ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. ജോലി ആവശ്യാര്‍ഥം ഇബ്രിയിലെത്തിയ ആഷിര്‍ സഞ്ചരിച്ച വാന്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ആഷിര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സ്വദേശിക്കും മറ്റൊരാള്‍ക്കും ഗുരുതരമായി പരുക്കേറ്റു. യൂസുഫാണ് പിതാവ്. നഫീസയാണ് മാതാവ്. ഭാര്യയും കുട്ടിയുമുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.