കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

0

റിയാദ്: മലയാളി ദേഹാസ്വാസ്ഥ്യം മൂലം സൗദി അറേബ്യയിൽ മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി കളത്തിങ്ങൽ കെസിസി മുഹമ്മദ് (48) ആണ് തായിഫിൽ മരിച്ചത്. തായിഫിൽ ലഘുഭക്ഷണശാല നടത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്ന ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും സഹപ്രവര്‍ത്തകര്‍ ഉടനെ തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

24 വര്‍ഷമായി തായിഫ് ഉക്കാദ് സ്ട്രീറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. അവസാനമായി നാട്ടില്‍ അവധിക്ക് പോയി വന്നിട്ട് ഒന്നര വര്‍ഷമായി. ഇബ്നു അബ്ബാസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌ക്കാരത്തിന് ശേഷം മൃതദേഹം സെയ്ല്‍ റോഡിലുള്ള ഇബ്രാഹീം ജഫാലി മഖ്ബറയിൽ ഖബറടക്കി. തായിഫ് കെഎംസി. സി പ്രസിഡൻറ് നാലകത്ത് മുഹമ്മദ് സാലിഹ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പരേതനായ അബൂബക്കർ ഹാജിയാണ് പിതാവ്. മാതാവ്: മറിയം, ഭാര്യ: ഫൗസിയ മാവൂർ പാറമ്മൽ, മക്കൾ: മുഹ്സിന, മുബഷിർ. ജാമാതാവ്: ശംസീർ പെരുമണ്ണ. സഹോദരങ്ങൾ: പരേതനായ കെസിസി. അഹമ്മദ് കുട്ടി ഹാജി, അബ്ദുറഹ്മാൻ, അബ്ദുൽ മജീദ് ഫൈസി, ഫാത്തിമ, ആമിന.