ചതിക്കാത്ത ചന്തുവിലെ ആ സീൻ വീണ്ടും; കൃഷ്ണകുമാറിനെ കത്തിവച്ച് കുത്തി ദിയ: വീഡിയോ

0

പതിനാറു വർഷങ്ങൾക്കു ശേഷം ചതിക്കാത്ത ചന്തുവിലെ രസകരമായൊരു രംഗം പുനരാവിഷ്കരിച്ചിരിക്കയാണ് കൃഷ്ണ കുമാറും മകൾ ദിയയും. ചതിക്കാത്ത ചന്തുവിലെ രസകരമായൊരു രംഗമായിരുന്നു സിനിമക്കാര്‍ ഉപയോഗിക്കുന്ന കത്തി എടുത്ത് കൃഷ്‍ണ കുമാറിനെ ജയസൂര്യ കുത്തുന്നത്. ഇതാണ് ഇരുവരും ചേർന്ന് പുനരാവിഷ്കരിച്ചിരിക്കുന്നത്.

ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. രണ്ടുപേരുടെയും ഈ ടിക്ടോക്ക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഈ ലോക്ക് ഡൗൺ കാലത്തു കൃഷ്ണകുമാർ പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമാവാറുണ്ട്.