മകൾ ദി‍യയുടെ വിവാഹവാർത്ത പങ്കുവച്ച് നടൻ കൃഷ്ണകുമാർ

0

മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയയുടെ വിവാഹവാർത്ത പങ്കു വച്ച് നടൻ കൃഷ്ണകുമാർ. തമിഴ്നാട് സ്വദേശിയായ അശ്വിനുമായി പ്രണയത്തിലാണെന്ന് ഓസി എന്നറിയപ്പെടുന്ന ദിയ ആരാധകരെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം അശ്വിന്‍റെ കുടുംബം ദിയയുടെ വീട്ടിലെത്തിയ ചിത്രമാണ് കൃഷ്ണകുമാർ പങ്കു വച്ചിരിക്കുന്നത്. ഓസിയുടെ സന്തോഷം ഞങ്ങളുടെയും എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

തമിഴ് ആചാരപ്രകാരം താംബൂലവും മറ്റുമായാണ് അശ്വിനും കുടുംബവും പെണ്ണുകാണലിനെത്തിയത്. ‍കൃഷ്ണകുമാറിന്‍റെ മകൾ അഹാന സിനിമയിൽ സജീവമാണ്. ഇഷാനി, ഹൻസിക എന്നിവരും സമൂഹമാധ്യങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സുള്ള ഇൻഫ്ളുവൻസർമാരാണ്.