മഞ്ഞൾപ്രസാദം പാടി മനസ്സ്കീഴടക്കിയ കൊച്ചുഗായികയെ തേടി കെ എസ് ചിത്ര എത്തി

0

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഒറ്റ ഗാനം കൊണ്ട് സമൂഹമാധ്യമത്തിലൂടെ വൈറലായ ആ കൊച്ചുപാട്ടുകാരിയെ തേടി കെ എസ് ചിത്ര എത്തി. മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയുടെ മഞ്ഞൾപ്രസാദവും പാട്ട് പാടിയ കുഞ്ഞു ഗായികയെ ഓർമ്മയില്ലേ?. കേട്ടവരുടെയെല്ലാം മനസ്സ് കീഴടക്കിയ ആ കൊച്ചുവാനമ്പാടിയെ ഒന്ന് കാണണം എന്നാഗ്രഹം എല്ലാവരെയും പോലെ ചിത്രയ്ക്കും ഉണ്ടായതില്‍ ആശ്ചര്യം ഇല്ലല്ലോ.

രുക്മിണിെയന്നാണ് വെറും രണ്ടരവയസ് മാത്രമുള്ള പാട്ടുകാരിയുടെ പേര്. ശ്രുതിമധുരമായ അവളുടെ പാട്ട് തന്നെ അതിശയിപ്പിച്ചുവെന്നാണ് ചിത്ര ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ചിത്രയുടെ മുമ്പിൽ പാടാൻ കുഞ്ഞുപാട്ടുകാരിക്ക് നാണമായിരുന്നുവെന്നു ചിത്ര കുറിച്ചു. രുക്മിണിയുമായുള്ള കൂടികാഴ്ച്ചയുടെ ചിത്രം ഫേസ്ബുക്കിലൂടെയാണ് ചിത്ര പങ്കുവച്ചിരിക്കുന്നത്. 1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലെ ഗാനം ചിത്രയുടെ കരിയറിലെ വഴിത്തിരിവ് കൂടിയായിരുന്നു.  ഈ പാട്ട് പാടിയ കുഞ്ഞുഗായികയെ കാണണമെന്ന മോഹം ഫേസ്ബുക്കിലൂടെ ചിത്ര കുറിച്ചിരുന്നു.