
ഞായറാഴ്ച്ച പുലർച്ചയോടെ പത്തനംതിട്ടയിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ കെ എസ് ആർ ടി സിയുടെ സ്കാനിയ ബസ്സ് യാത്രാമദ്ധ്യേ തമിഴ് നാട്ടിലെ തിരിപ്പൂരുള്ള ഓവർ ബ്രിഡ്ജിൽ നിന്ന് താഴേക്കു മറിഞ്ഞു. സംഭവത്തിൽ 23പേർക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുപ്പൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസിൽ മുപ്പത് യാത്രക്കാരായിരുന്നു ഉണ്ടായിരുന്നു ഇതിൽ എത്രപേർ മലയാളികളാണെന്ന കാര്യം വ്യക്തമല്ല. സംഭവത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരോട് സംഭവസ്ഥലം സന്ദർശിക്കാൻ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നിർദേശിച്ചു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തും. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം