കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

1

കൊല്ലം: കൊട്ടാരക്കരയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. എംസി റോഡില്‍ കൊട്ടാരക്കര ആയൂരിനടത്തുള്ള കമ്പംകോട് വെച്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. മരിച്ച അഞ്ചു പേരും കാർ യാത്രക്കാരാണ്. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. ചെങ്ങന്നൂർ ആല സ്വദേശി അരുൺ, റാന്നി വടശ്ശേരിക്കര തലച്ചിറ കൈലാസ് ഭവനിൽ മിനി (45), ഹർഷ (മൂന്നര) സ്മിത, അഞ്ജന (22) എന്നിവരാണു മരിച്ചത്.
കാറില്‍ ഉണ്ടായിരുന്ന ആറ് പേരില്‍ അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിനവ് എന്ന പേരുള്ള ആണ്‍കുട്ടിയെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയിൽ നിന്നു തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും എതിർ ദിശയിലേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ഫയർഫോഴ്സെത്തി കാറ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.