യാത്രക്കാരന്‍ പാസ്പോര്‍ട്ടും വിസയും ബസ്സില്‍ മറന്നു വെച്ചു; വിമാനത്താവളത്തിലെത്തിയ പ്രവാസിയുടെ യാത്ര മുടങ്ങാതെ രക്ഷിച്ചത്‌ കെഎസ്ആർടിസി

1

ബസില്‍ പാസ്പോർട്ടും ടിക്കറ്റും മറന്നുവച്ച യാത്രക്കാരന്  തിരികെ എയർപോർട്ടിലെത്തി അത് തിരിച്ചു നൽകി കെഎസ്ആർടിസി ജീവനക്കാർ.  കോഴിക്കോട് നിന്നും നെടുമ്പാശ്ശേരി എയർപോർട്ട് വഴി എറണാകുളത്തേക്ക് സർവ്വീസ് നടത്തുകയായിരുന്ന Jn 412 KURTC ലോഫ്‌ളോർ വോൾവോ ബസും ജീവനക്കാരുമാണ് ഒരു പ്രവാസിയുടെ രക്ഷയ്ക്കെത്തിയത്.
ഇരുവരെയും അഭിനന്ദിച്ച് ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

ബസ്സിലുണ്ടായിരുന്ന അനീഷ് അഷ്റഫ് എന്നയാളാണ് ഡ്രൈവറുടെയും കണ്ടക്ടറെയും നല്ല മനസ്സിനെ അഭിനന്ദിച്ച് കുറിപ്പ് എഴുതിയത്. കെഎസ് ആര്‍ടിസിയിലെ ഹീറോസ്..സല്യൂട്ട് എന്ന തലക്കെട്ടട്ടോടെ പോസ്റ്റ് ചെയ്ത കുറിപ്പിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടിയാണ് .

ഇക്കഴിഞ്ഞ ജനുവരി ആറിന് കോഴിക്കോട് നിന്ന് കെച്ചിയിലേക്ക് പോകുന്ന കെഎസ്ആര്‍സി ബസ്സില്‍ രാത്രയിലായിരുന്നു സംഭവം. മൊയ്തീന്‍ എന്നയാളാണ് ബസ്സില്‍ യാത്രാരേഖകള്‍ മറന്നുവെച്ചത്. ഇക്കാര്യം അറിയാതെ മൊയ്തീന്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുകയും ചെയ്തു. ബസ് കുറച്ചുദൂരം മുന്നോട്ടുപോയപ്പോഴാണ് മൊയ്തീന്റെ പാസ്പോര്‍ട്ടും വിസയും ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ അടങ്ങിയ കിറ്റ് ബസിനുള്ളില്‍ നിന്ന് ലഭിക്കുന്നത്. ബസ് കാത്തുനില്‍ക്കുമെങ്കില്‍ താന്‍ കൊണ്ടുപോയി കൊടുക്കാമെന്ന് പറഞ്ഞതായും അനീഷ് കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് ബസ് എയര്‍പോര്‍ട്ടിലേക്ക് തിരിച്ച് ഇയാളെ കണ്ടെത്തി ഇവ തിരിച്ചു നല്‍കുകയായിരുന്നു.
കെഎസ്ആര്‍ടിസിയും ജീവനക്കാരായ  കൃഷ്ണദാസും നിസാറും ഇപ്പോള്‍ ജനഹൃദയങ്ങളിൽ ചേക്കേറിയിരിക്കുന്നത്.

അനീഷിന്റെ പോസ്റ്റ് ഇങ്ങനെ…

…KSRTC യിലെ ഹീറോസ്… സല്യൂട്ട്
(6/01 /2019 രാത്രി 11 മണി ആയിക്കാണും)
ഇന്നലെ കോഴിക്കോട്ട് നിന്ന് ഈ ബസിലാണ് ഞാൻ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാർ നിറയെ ഉണ്ടായിരുന്നു ബസിൽ. ബസ് നെടുംമ്പാശേരി എയർപോർട്ടിൽ എത്തി ഗൾഫ് യാത്രയ്ക്കുള്ളവർ എയർപോർട്ടിലിറങ്ങി. ബസ് യാത്ര തുടങ്ങി കുറച്ച് ഓടിയപ്പോൾ കണ്ടക്ടർ നിസാർ സാറിനോട് എന്റെ മൊബൈൽ ചാർജ് ചെയ്യണമെന്ന് പറഞ്ഞു പുള്ളി ചാർജ് ചെയ്യാൻ സ്ഥലം കാണിച്ചപ്പോൾ അവിടെ നിന്നും ഒരു കിറ്റ് കിട്ടി യാത്രക്കാരിൽ ഒരാൾ കിറ്റ് തുറന്നു നോക്കി. കുടുംബം പുലർത്താൻ ഗൾഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്ദീൻ എന്നയാളുടെ പാസ്പോർട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത് ..

ബസ് സൈടൊതുക്കി. മൊയ്തീന്റെ ഫോൺ നമ്പർ ഇല്ലായിരുന്നു. ബസ് വെയിറ്റ് ചെയ്യുമെങ്കിൽ ഞാൻ എയർപോർട്ടിൽ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു. കുറച്ചു നേരം ബസിൽ ചർച്ചയായിരുന്നു. ബസിന്റ സാരഥി കൃഷ്ണദാസും കണ്ടക്ടർ നിസാർ നിലമ്പൂരും കൂടി യാത്രക്കാരോട് ചോദിച്ചു കൊണ്ട് തീരുമാനമെടുത്തു ബസ് ഒന്നുകൂടി എയർപോർട്ട് ലെക്ഷ്യം വെച്ചു നീങ്ങീ .എയർ പോർട്ടിലെത്തി ബസ് ഹോണടി തുടങ്ങി .ഞാനുൾപ്പെടെ രണ്ട് മൂന്ന് യാത്രക്കാർ പുറത്തിറങ്ങി അന്വാഷിച്ചു കുറച്ചു സമയത്തിനുള്ളിൽ മൊയ്തീനെ കണ്ടു പാസ്പോർട്ടും രേഖകളും കൈമാറി. അയാൾക്ക് സമാധാനമായി നമ്മുക്ക് സന്തോഷവും.,, ഈ ബസിലെ ഡ്രൈവർ കൃഷ്ണദാസിനെയും കണ്ടക്ടർ നിസാർ നിലമ്പൂരിനെയും. മൊയ്തീനും യാത്രക്കാരായ ഞങ്ങളും മറക്കില്ല നിങ്ങൾക്കൊരു… ബിഗ് സല്യൂട്ട്..