ഇത് കൊച്ചിയല്ല, കുച്ചിംഗ്

0

മലേഷ്യയിലെ കുച്ചിംഗ് എന്ന പ്രദേശത്തിന് നമ്മുടെ കൊച്ചിയുമായി സാമ്യങ്ങളേറെയാണ്. ദക്ഷിണ മലേഷ്യയിലെ സാരാവാക്ക് ദ്വീപിന്റെ കേന്ദ്ര നഗരമാണ് കുച്ചിങ്ങ്.തെക്കന്‍ ചൈനാകടലിന്റെ അപ്പുറം ബോര്‍ണിയോ ദ്വീപിന്റെ ഭാഗമാണ് സാരാവാക്ക്.
കുച്ചിംഗ് പേരിലെ സാമ്യത്തിന് കാരണവും കൊച്ചിക്കാരാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യഭരിച്ചിരുന്ന സമയത്ത് കുച്ചിംഗിലെത്തിയ കൊച്ചി നിവാസികളാണ് ഈ പ്രദേശത്തിന് ഈ പേര് നല്‍കിയതത്രേ. കൊച്ചിന്‍ എന്ന് നല്‍കിയപേര് കാല ക്രമേണ കുച്ചിംഗ് ആയി പരിഗണിച്ചതാണ്.
ടൂറിസ്റ്റുകളുടേ പ്രധാന കേന്ദ്രം കൂടിയാണ് ഇന്ന് കുച്ചിംഗ്.


സാരവാക്ക് നദീതീരകത്താണ് കുച്ചിംഗ് ടൗണ്‍. ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ് മെയിന്‍ ബസാര്‍. ഇവിടെയുള്ള ചൈനീസ് സ്ട്രീറ്റും, ഇന്ത്യാ സ്ട്രീറ്റും, ടെക്സ്റ്റൈല്‍ മ്യൂസിയവും, സാരാവാക്ക് സ്റ്റേറ്റ് മ്യൂസിയം സഞ്ചാരികളുടെ പ്രീയപ്പെട്ട സ്ഥലമാണ്. ടെക്സ്റ്റൈല്‍ മ്യൂസിയത്തില്‍ പരമ്പരാഗത കൈത്തറി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം കാണാം. സാരാവാക്ക് സ്റ്റേറ്റ് മ്യൂസിയത്തില്‍ മലേഷ്യയുടെ ചരിത്രവും വികസനങ്ങളും ഒന്നൊന്നായി അടയാളപ്പെടുത്തിയിട്ടുണ്ട്.
പുരാതനമായ കെട്ടിടങ്ങളാണ് കുച്ചിംഗിന്റെ ഭംഗി. നഗരം വികസിച്ചെങ്കിലും പഴമയുടെ ഓര്‍മ്മപ്പെടുത്തലുകളായി ഈ കെട്ടിടങ്ങള്‍ ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. ആധുനികതയും പൗരാണികതയും അതിന്റെ തനിമയോടെ സംരക്ഷിക്കപ്പെടുകയാണിവിടെ.