“14 വർഷത്തെ വിവാഹജീവിതം. ജീവപര്യന്തം പോലും പതിന്നാല് വർഷമേ ഉള്ളൂ.”; വിവാഹ വാർഷിക ദിനത്തിൽ ചാക്കോച്ചന്റെ തകർപ്പൻ കുറിപ്പ്

1

മലയാളത്തിന്റെ പ്രിയ നായകന്‍ കുഞ്ചാക്കോ ബോബനും പ്രിയക്കും ഇന്ന് പതിന്നാലാം വിവാഹ വാർഷികം. വിവാഹ ദിനത്തിൽ ചാക്കോച്ചൻ എഴുതിയ കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ആറുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2005 ഏപ്രിൽ രണ്ടിനാണ് ഇരുവരും വിവാഹിതരായത്.

വിവാഹ വാർഷിക വാർത്ത ചാക്കോച്ചൻ സോഷ്യൽ പങ്കുവെച്ചത് ഇങ്ങനെ:

…..14 years of Marital bliss…?????
Even a Life sentence ⛓is for 14years??
Jokes apart….
Wifey,You made my life Extra-ordinary!!! And this wedding anniversary is Extra Special for us?
…..Thank you guys for all the wishes,Love n Prayers???

”14 വർഷത്തെ വിവാഹജീവിതം. ജീവപര്യന്തം പോലും പതിന്നാല് വർഷമേ ഉള്ളൂ.” തമാശക്കിടയിലും പ്രിയ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് ചാക്കോച്ചൻ കുറിച്ചു. ”പ്രിയ ആണ് എന്റെ ജീവിതം എക്സ്ട്രാ ഓർഡിനറി ആക്കിയത്. ഇത്തവണത്തെ വിവാഹവാർഷികം നമുക്ക് സ്പെഷ്യൽ ആണ്.” ആശംസകൾ നേർന്ന ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി ആരാധകർ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.