‘എന്റെ പ്രണയത്തിന്റെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി’; ഭാര്യയുടെയും ഇസഹാഖിന്റെയും ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ

0

ഭാര്യ പ്രിയയുടെയും മകന്‍ ഇസഹാഖ് കുഞ്ചാക്കോയുടെയും ചിത്രം പങ്കുവെച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. മാതൃദിനത്തിലാണ് താരം ഈ മോനോഹരചിത്രം ആരാധകർക്കായി പങ്കുവെച്ചത്. എന്റെ പ്രണയത്തിന്റെ ഏറ്റവും സന്തോഷകരമായ പുഞ്ചിരി എന്ന് കുറിച്ചുകൊണ്ടാണ് കുഞ്ചാക്കോ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ബോബന്‍ കുഞ്ചാക്കോ അഥവാ ഇസഹാഖ് കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേരെന്ന് കഴിഞ്ഞ ദിവസം നടൻ വെളിപ്പെടുത്തിയിരുന്നു. താരത്തിന് കുഞ്ഞുണ്ടായ അന്ന് മുതല്‍ ആരാധകര്‍ പ്രവചിച്ചിരുന്ന പേരായിരുന്നു ബോബന്‍ കുഞ്ചാക്കോ എന്നത്. ഇസ എന്നാണ് കുഞ്ഞിന്റെ വിളിപ്പേര്.

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു ഒരു കുഞ്ഞ് പിറന്നത്. ബൈബിളിൽ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നൽകിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും. 42കാരനായ കുഞ്ചാക്കോ ബോബന്‍ 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്.