മനസ് കവർന്ന് ‘കുന്നി’

1

വെറും പതിനഞ്ചു മിനിറ്റുകൊണ്ട് കരളലിയിപ്പിക്കുന്ന കഥപറഞ്ഞ് ‘കുന്നി’ ആസ്വാദകഹൃദയം കീഴടക്കികൊണ്ടിരിക്കുകയാണ്. കടുംകാപ്പിയെന്ന സൂപ്പർഹിറ്റ് ആൽബത്തിനുശേഷം അതിന്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിച്ചിരിക്കയാണ് കുന്നിയിലൂടെ.

കടും കാപ്പിയിൽ നിഷ്കളങ്കമായ പ്രണയമായിരുന്നു വിഷയം. എന്നാൽ കുന്നിയിൽ വൈകാരികമായ കഥാസന്ദർഭങ്ങൾ കോർത്തിണക്കി ഒരു ഷോർട്ട് ഫിലിം മാതൃകയിൽ കുറച്ച് ഡയലോഗുകളും, പിന്നെ പാട്ടും കോർത്തിണക്കിയാണ് ആൽബം നിർമിച്ചിരിക്കുന്നത്. ഒരു നാടോടി കുഞ്ഞിനോട് രണ്ടു വിദ്യാർത്ഥിക്കൾക്കു തോന്നുന്ന വാത്സല്യവും അതിലൂടെ അറിയാത്തൊഴുകിവരുന്ന മാതൃസ്നേഹവുമാണ് കഥാ സാരം. റിലീസ്‌ ചെയ്‌ത്‌ ഏതാനും ദിവസങ്ങൾകൊണ്ടുതന്നെ 2 ലക്ഷത്തിലധികം ആളുകൾ കുന്നി കണ്ടുകഴിഞ്ഞു.

ടി.ടി. നിഖിൽ ആണ്‌ കുന്നിയുടെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്‌. നിർമാണം -റഹീം ഖാൻ, അരുൺ ലാൽ. സംഗീതം, ആലാപനം – നിഖിൽ ചന്ദ്രൻ. ഗാനരചന -നിഖിൽസ്. എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.