കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി മരിച്ചു

0

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് ബാധിച്ച് ഒന്‍പത് പേര്‍ കൂടി മരിച്ചു. വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 138 ആയി. പുതുതായി 319 ഇന്ത്യാക്കാരുള്‍പ്പെടെ 955 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ഇതടക്കം ഇന്നുവരെ ആകെ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 19,564 ആയി. ഇവരിൽ 6311 പേർ ഇന്ത്യാക്കാരാണ്. പുതുതായി 310 പേരാണ് രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 5515 ആയി.