കുവൈറ്റില്‍ ഭൂമികുലുക്കം; ഇറാന്‍ – ഇറാഖ് അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം; വീഡിയോ

0

കുവൈറ്റില്‍ ഭൂമികുലുക്കം. രാത്രി വൈകിയാണ് കുവൈറ്റില്‍ ശക്തമായ രണ്ടു തുടര്‍ ചലനങ്ങളോട് കൂടിയ ഭൂമികുലുക്കം അനുഭവപ്പെട്ടത്. കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങിയതോടെ ആളുകള്‍ പരിഭ്രാന്തരായി പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു.

സാല്‍മിയ, ജര്‍മ്മന്‍ ക്ലിനിക് , അബ്ബാസിയ, ഹാവല്ലി, മംഗഫ് എന്നിവടങ്ങളിലൊക്കെ ശക്തമായ ഭൂചലനം അനുഭവപെട്ടതായാണ് റിപ്പോര്‍ട്ട്. അവസാന ഭൂചലനം രാത്രി 9.23 നായിരുന്നു. എന്നാല്‍ ഏതാനും സെക്കണ്ടുകള്‍ മാത്രമാണ് ഇത് നീണ്ടു നിന്നത് .ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന അബാസിയ, സാല്‍മിയ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കുട്ടികളെയുമായി ആളുകള്‍ പുറത്തിറങ്ങി നില്‍ക്കുകയാണ്.നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ല . ഇറാന്‍ – ഇറാഖ് അതിര്‍ത്തിയിലാണ് ഏറ്റവും ശക്തമായ ഭൂചലനം ഉണ്ടായിരിക്കുന്നത് . ഇവിടെ റിക്ടര്‍ സ്കെയിലില്‍ 7.4 ശക്തിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് .  ഹാവല്ലിയില്‍ റിക്ടര്‍ സ്കെയിലില്‍ 2.3 ആണ് രേഖപ്പെടുത്തിയത് .