

കുവൈത്തില്‍ ഉന്നത പദവികള്‍ക്കു ഡിഗ്രി വിദ്യാഭ്യാസം നിര്‍ബന്ധമാക്കാന്‍ തീരുമാനം. മാനേജര്‍ തസ്തിക മുതല്‍ മുകളിലോട്ടുള്ള ഉന്നത പദവികള്‍ക്കാണ് ഡിഗ്രി വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയിരിക്കുന്നത്.
സ്വകാര്യ മേഖലയിലെ ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനാണ് മാന്‍ പവര്‍ അതോറിറ്റി പുതിയ നിബന്ധന വെച്ചത്. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ 2011 ജനുവരിക്ക് മുന്‍പ് ഇത്തരം തസ്തികകളില്‍ നിയമിതരായവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കികൊടുക്കാനാണ് തീരുമാനം. അതേ സമയം അതിന് ശേഷമുള്ളവര്‍ക്ക് ആ തസ്തികയില്‍ ജോലി ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് തെളിയിക്കേണ്ടി വരുമെന്നുമാണ് അറിയിപ്പ്.
[…] Previous articleകുവൈത്തില്‍ ഉന്‍… […]