ലാല്‍കെയര്‍’സിന്‍റെ ഓണ്‍ലൈന്‍ യൂണിറ്റ് സിംഗപ്പൂരിലും…

0

പെണ്‍പടയുടെ  നേതൃത്വത്തില്‍ ലാല്‍കെയര്‍’സിന്‍റെ ഓണ്‍ലൈന്‍ യൂണിറ്റ് സിംഗപ്പൂരിലും ആരംഭിച്ചു.

നന്മകള്‍ മാത്രം മനസ്സില്‍ കണ്ടു നന്മ നിറഞ്ഞ മലയാളികള്‍ക്ക്‌ ഒരു കൈത്താങ്ങായി എപ്പോഴും കൂടെ നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സിംഗപ്പൂരില്‍  ‘പെണ്‍പട’യുടെ നേതൃത്വത്തില്‍ ലാല്‍കെയര്‍സ് കമ്മിറ്റി രൂപികരിച്ചു. വിശ്വം വിറപ്പിച്ച മഹാനടന്‍, ലാലേട്ടന്‍റെ സിംഗപ്പൂരിലെ സിംഹക്കുട്ടികള്‍ ലാല്‍കെയര്‍സിന് പിന്തുണയും ആശംസകളുമായി ഒത്തുചേര്‍ന്നു.

അംഗത്വത്തിന് വേണ്ടി വന്നവര്‍ക്ക്  ഇക്കഴിഞ്ഞ ഞായറാഴ്ച (4/12/2016) മെമ്പര്‍ഷിപ് ഡേ സെലിബ്രേഷന്‍ എന്ന പേരില്‍ നടത്തിയ ചടങ്ങില്‍ കൂടുതല്‍ അംഗത്വം നല്‍കാനായെന്നു ലാല്‍കെയര്‍സ് സിംഗപ്പൂര്‍ യൂണിറ്റ് പ്രസിഡന്റ് ദിവ്യ രാജ് പ്രവാസി എക്സ്പ്രസിനോട് പറഞ്ഞു. ബാച്ചുകള്‍ ആയിട്ടാണ് മെമ്പര്‍ഷിപ്പ് വിതരണം നടത്തുന്നതെന്നും തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളും, അടുത്ത ബാച്ചിന്‍റെ മെമ്പര്‍ഷിപ്പ് വിതരണവും ഉടന്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.  ആരംഭദിവസം തന്നെ ലാലേട്ടന്‍ ഞങ്ങള്‍ക്ക് ആശസകള്‍ നേര്‍ന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നുണ്ടെന്ന് സെക്രട്ടറി സുമിത ശശിധരന്‍ പറഞ്ഞു

ചടങ്ങില്‍ ദീപക് ആര്‍ നായര്‍ (വൈസ് പ്രസിഡന്റ്), പ്രിന്‍സ് ലോഹിത് (മെമ്പഴ്സ് ഇന്‍ചാര്‍ജ്), അഭിജിത്ത്, ആനന്ദ്, മനു, മനോജ്, പ്രീതി ഗോപികൃഷ്ണന്‍, ഗോപി കൃഷ്ണന്‍, അഖില്‍, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.