മായന്നൂരിലെ ഞങ്ങടെ വീട്ടിൽ പുതിയ അതിഥികൾ വരാറായി; ചിത്രങ്ങളുമായി ലാൽ ജോസ്

0

സംവിധായകൻ ലാൽ ജോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണിപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്.

മായന്നൂരിലെ ഭാരതപ്പുഴയുടെ തീരത്തുള്ള തന്‍റെ വീട്ടിലെ റോബസ്റ്റോ വാഴക്കുലയിൽ പുതിയ അതിഥികളെത്തിയതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

കായ്കൾക്കിടയിൽ മനോഹരമായ ഒരു ചെറുകിളിക്കൂട് അദ്ദേഹം കണ്ടത്. മായന്നൂരിലെ ഞങ്ങടെ വീട്ടിൽ പുതിയ അതിഥികൾ വരാറായി എന്നാണ് അദ്ദേഹം ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ്

മായന്നൂരിലെ ഞങ്ങടെ വീട്ടിൽ
പുതിയ അതിഥികൾ വരാറായി
ശാസ്ത്രഭാഷയിൽ Eggs of Jungle babbler നമ്മക്ക് പൂത്താങ്കിരി അല്ലങ്കിൽ കരിയില കിളി മുട്ട
( കദളീ വന ഹൃദയനീഡത്തിൽ ഒരു കിളി മുട്ട അടവച്ചു
കവിതയായി നീ വിരിയപ്പതും – എന്നെഴുതിയ ഒ.എൻ.വി സാറിനെയും ഓർക്കുന്നു.)