ഹ്യുറികേന്‍ RWD സ്‌പൈഡര്‍ ഇന്ത്യയിലേക്ക്; വേഗത മണിക്കൂറില്‍ 319 കിലോമീറ്റര്‍

0

ഇന്ത്യന്‍ വിപണിയിലേക്ക് ഇറ്റാലിയന്‍ ആഢംബര സ്‌പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി വീണ്ടുമെത്തുന്നു. ഹ്യുറികേന്‍ കുടുംബത്തിലെ അഞ്ചാമനായി ഹ്യുറികേന്‍ RWD സ്‌പൈഡറിനെയാണ് ലംബോര്‍ഗിനി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.ലംബോര്‍ഗിനി ഹ്യുറേകാന്‍ LP5802 സ്‌പൈഡര്‍ എന്ന പേരിലും അറിയപ്പെടുന്ന RWD സ്‌പൈഡറിന്റെ ഇന്ത്യന്‍ നിരത്തിലെ മുന്‍ഗാമികള്‍ ഹ്യുറികേന്‍ കൂപ്പെ, സ്‌പൈഡര്‍, ഹ്യുറികേന്‍ RWD കൂപ്പെ, ഹ്യുറികേന്‍ ആവിയോ എന്നീ വേരിയന്റുകളാണ്.

പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.6 സെക്കന്‍ഡ് മതി ഇതിന്. 10.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് ഇരുന്നൂറ് കിലോമീറ്റര്‍ വേഗം പിന്നിടാം. 319 കിലോമീറ്ററാണ് പരമാവധി വേഗം.5.2 ലിറ്റര്‍ V 10 മള്‍ട്ടി പോയന്റ് ഇഞ്ചക്ഷന്‍ ഉടക ഡീസല്‍ എഞ്ചിന്‍ 571 ബിഎച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കുമേകും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ലംബോര്‍ഗിനി ഡോപ്പിയ ഫ്രിസിയോണ്‍ ഗിയര്‍ബോക്‌സാണ് വാഹനത്തില്‍.

2620 എംഎം വീല്‍ബേസും 4459 എം എം നീളവും 1924 എംഎം വീകതിയും 1180 ഉയരവും പുത്തന്‍ ഹ്യുറേകനെ വേറിട്ടതാക്കുന്നു. റിയര്‍ മെക്കാനിക്കല്‍ സെല്‍ഫ്‌ലോക്കിങ് സംവിധാനത്തില്‍ റിയര്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് RWD സ്‌പൈഡറിനുള്ളത്. ഹ്യുറികേന്‍ നിരയില്‍ രണ്ടാമത്തെ കണ്‍വെര്‍ട്ടിബിള്‍ വാഹനമെന്ന പ്രത്യേകതയും ഇതിനുണ്ട്. 3.45 കോടി രൂപയാണ് ഈ സൂപ്പര്‍ കാറിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.