ആകാശവാണിയിൽ ഡൽഹിയിൽ നിന്ന് കേട്ടിരുന്ന മലയാളം വാർത്ത ഇനി ഇല്ല

0

ആകാശവാണി ഡൽഹിയിൽ നിന്ന് മലയാളത്തിൽ കേട്ടിരുന്ന വാർത്ത ഇനി ഇല്ല. ഡൽഹിയിൽ നിന്നുള്ള പ്രാദേശിക ഭാഷകളിലുള്ള വാർത്തകളുടെ പ്രക്ഷേപണം നിർത്തുന്നതിന്റെ ഭാഗമായാണ് മലയാളം വാർത്തകളും വിസ്മൃതിയിലാകുന്നത്.
ഡൽഹിയിൽ നിന്ന് പ്രക്ഷേപണം ചെയ്തിരുന്ന വാർത്തകൾ മാർച്ച് ഒന്ന് മുതൽ സംസ്ഥാന തലസ്ഥാനങ്ങളിൽ നിന്ന് പ്രക്ഷേപണം ചെയ്യണമെന്ന് നിർദേശം നൽകി കഴിഞ്ഞു. ഇതനുസരിച്ച് മാർച്ച് ഒന്ന് മുതൽ മലയാളം വാർത്തകൾ തിരുവനന്തപുരത്ത് നിന്നാണ് പ്രക്ഷേപണം ചെയ്യുക.
മലയാളത്തിന് പുറമെ അസമീസ്, ഒഡിയ, തമിഴ് ഭാഷകളിലെ വാർത്തകളും ഡൽഹിയിൽ നിന്ന് പ്രക്ഷേപണം ചെയ്യില്ല.