ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

മുംബൈ: ഗായിക ലതാ മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് ലതാ മങ്കേഷ്‌കര്‍.

ഗുരുതരലക്ഷണങ്ങള്‍ ഇല്ലെങ്കിലും പ്രായം കണക്കിലെടുത്താണ് ലത മങ്കേഷ്‌കറെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സഹോദരപുത്രി രചന വ്യക്തമാക്കി. ഇപ്പോള്‍ ലത മങ്കേഷ്‌കർക്ക് 92 വയസ്സുണ്ട്.