ആ നാദം നിലച്ചു…

0

സ്വരമാധുര്യം കൊണ്ട് നൂറ് കോടി ജനങ്ങൾക്ക് പ്രചോദനമേകിയ ഗായിക ലതാ മങ്കേഷ്കർ ഇനി ദീപ്തമായ ഓർമ മാത്രം. ആധുനിക ഭാരതത്തിൻ്റെ വാനമ്പാടിയായ അതുല്യ പ്രതിഭ അനശ്വരമായ ഗാനങ്ങൾ തലമുറകൾക്കായി ബാക്കി വെച്ചാണ് ചരിത്രാവശേഷ യാകുന്നത്. ശബ്ദത്തിൽ ദൈവ സാന്നിദ്ധ്യം നിറഞ്ഞു നിന്നിരുന്ന ഈ ഗായിക ദേശാഭിമാന ബോധം ഉത്തേജിപ്പിച്ച സംഗീതത്തിൻ്റെ സ്രോതസ്സ് തന്നെയായിരുന്നു.

വിവിധ ഭാഷകളിലായി പാടിയ അവർ നമുക്കും എക്കാലത്തേക്കും ഓർമ്മിക്കാനായി തന്റെ ശബ്ദ സാന്നിദ്ധ്യം കൊണ്ട് മലയാളത്തിനെയും ധന്യമാക്കിയിരുന്നു. ആ സ്വരമാധുരി ഇനിയില്ല എന്നറിയുന്നത് എല്ലാ സംഗീത പ്രേമികൾക്കും ദേശസ്നേഹികൾക്കും താണാനാവുന്നതല്ല. ‘ വരും തലമുറകൾക്ക് പോലും പ്രചോദനമാകുന്ന പ്രതിഭയുടെ സ്മരണകൾക്ക് ശത കോടി പ്രണാമങ്ങൾ.