പരസ്യ ഹോർഡിങ്ങില്‍ നിന്നും സിനിമയില്‍ എത്തിയ അങ്കമാലിയിലെ ലിച്ചി

0

ലിച്ചി ഇന്ന് മലയാളികള്‍ക്ക് സുപരിചിതയാണ് .കാരണം അങ്കമാലി ഡയറീസിനപ്പുറം മലയാളിക്ക്‌ ലിച്ചിയിൽ പ്രണയമുണ്ട്‌ മധുരമുണ്ട്‌ ഒരൽപ്പം ഓർമ്മകളും… അ​ങ്ക​മാ​ലി ഡ​യ​റീ​സ് സി​നി​മ​യി​ലെ വി​ൻ​സെ​ന്‍റ് പെ​പ്പെ​യു​ടെ ലി​ച്ചി.

മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി മാ​റി​യ ലി​ച്ചി​യെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത് ആലു​വ സ്വ​ദേ​ശി​നി​യാ​യ രേ​ഷ്മ രാ​ജ​നാ​ണ്.കൊച്ചി രാജഗിരി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ രേഷ്മ എന്ന നേഴ്സ് അങ്കമാലി ഡയറീസിലെ ലിച്ചി ആയതു തികച്ചും അപ്രതീക്ഷിതമായാണ് .ആശുപത്രിയുടെ പരസ്യത്തിൽ മോഡല്‍ ആയതാണ് രേഷ്മയുടെ സിനിമയിലേക്കുള്ള വഴി തെളിയിച്ചത് .. കേരളത്തിൽ പല ഭാഗത്തും വെച്ച ഹോർഡിങ്ങിലൂടെയാണ്  സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി ലിച്ചിയെ കണ്ടെത്തിയത് .

കുറച്ചു കാലം നാട്ടില്‍ ജോലി ചെയ്തു ശേഷം വിദേശത്തു പോയി സെറ്റില്‍ ചെയ്യാന്‍ മോഹിച്ച രേഷ്മ അങ്ങനെയാണ് അങ്കമാലിയിലെ ലിച്ചിയായത് .ഓ​രോ വാ​ക്കി​നും ശേ​ഷം പൊ​ട്ടി​വീ​ഴു​ന്ന ചി​രി​ക​ൾ, നി​ഷ്ക​ള​ങ്ക​മാ​യ വാ​ക്കു​ക​ൾ ഇ​തെ​ല്ലാം രേ​ഷ്മ​യി​ലും ലി​ച്ചി​യി​ലും കാ​ണാം. യ​ഥാ​ർ​ഥത്തി​ൽ ലി​ച്ചി ത​ന്നെ​യാ​ണ് രേ​ഷ്മ.അന്തരിച്ച രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന കെ സി രാജന്റെ മകള്‍ ആണ് രേഷ്മ .