ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും മലയാളി തന്നെ മുന്നില്‍

0

ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ മലയാളികള്‍ ഒട്ടുംപിന്നില്‍ അല്ലെന്നു തെളിഞ്ഞു. അതേ, ദേശീയതലത്തില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്.സെന്‍സസ് വകുപ്പു പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത് . 74.9 വയസ്സ് ആണ് കേരളത്തിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം.വനിതകളുടെ ആയുര്‍ദൈര്‍ഘ്യമാണു കൂടുതല്‍ 77.8 വയസ്സ്. പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 72 വയസ്സ്.

വനിതകളുടെ ആയുര്‍ദൈര്‍ഘ്യമാണു കൂടുതല്‍ 77.8 വയസ്സ്. പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 72 വയസ്സ്.ഗ്രാമീണമേഖലയില്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം സംസ്ഥാന ശരാശരിക്കു തുല്യമാണ് 74.9 വയസ്സ്. വനിതകളുടെ ആയുര്‍ദൈര്‍ഘ്യം 78.1 വയസ്സും പുരുഷന്മാരുടേത് 71.7 വയസ്സുമാണ്.

ദേശീയ ആയുര്‍ദൈര്‍ഘ്യ ശരാശരി 70 വയസ്സാണ്. വനിതകളുടെ ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരി 71.9 വയസ്സും പുരുഷന്മാരുടേത് 68.3 വയസ്സുമാണ്. ഗ്രാമീണമേഖഖലയില്‍ ദേശീയ ശരാശരി 69 വയസ്സ്. പുരുഷന്മാരുടേത് 67.3 വയസ്സും വനിതകളുടേത് 70.9 വയസ്സുമാണ്. നഗരമേഖലയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 72.6 വയസ്സ്. പുരുഷന്മാരുടേത് 71 വയസ്സും വനിതകളുടേത് 74.4 വയസ്സുമാണ്.സെന്‍സസ് വകുപ്പ് സാംപിള്‍ റജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ (എസ്ആര്‍എസ്) സമാഹരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ടു പുറത്തിറക്കിയത്.