നിറകണ്ണുകളുമായി സജീഷ് പറഞ്ഞു; ‘അവളുടെ സ്വപ്നമായിരുന്നു ഒരു സര്‍ക്കാര്‍ ജോലി’

0

‘അവളുടെ സ്വപ്നമായിരുന്നു ഒരു സര്‍ക്കാര്‍ ജോലി ‘ തനിക്ക് സര്‍ക്കാര്‍  ജോലി വാഗ്ദാനം ചെയ്ത വാര്‍ത്തയറിഞ്ഞപ്പോള്‍ കഴിഞ്ഞ ദിവസം നിപ്പ വൈറസ്‌ ബാധിച്ചു മരിച്ച നേഴ്സ് ലിനിയുടെ ഭര്‍ത്താവിന്റെ നൊമ്പരം ഇതായിരുന്നു.

ലിനിയുടെ ഭര്‍ത്താവിനു സര്‍ക്കാര്‍ ജോലി നല്‍കുന്നതിനൊപ്പം ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.  കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ ഭര്‍ത്താവ് സജീഷിന് ജോലി നല്‍കും എന്ന് ആരോഗ്യ മന്ത്രി അറിയിച്ചിട്ടുണ്ട്.  നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്.

നിപ്പാ വൈറസ് രോഗബാധയേറ്റവരെ ചികിത്സിക്കുന്നതിനിടയിലാണ് പനി ബാധിച്ച ലിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടുദിവസങ്ങള്‍ക്കകം ലിനി മരണത്തിന് കീഴടങ്ങുകയും ചെയ്തു. അപകടകാരിയായ വൈറസ് പകരാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ കോഴിക്കോട് വെസ്റ്റ്ഹില്‍ വൈദ്യുത ശ്മശാനത്തില്‍ ലിനിയുടെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.