ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടറെ കാറ്റുകൊണ്ടുപോയി

0

കടലാക്രമണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ തിരമാലയില്‍ അകപെടുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ അതിലും വലിയ അപകടകരമായൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഐറിഷ് ചാനല്‍ ടിവി3ല്‍ ആണ് സംഭവം.ചാനലിന്റെ കാലാവസ്ഥ റിപ്പോര്‍ട്ടര്‍ ആയ ഡെറിക് ഹര്‍ട്ടിഗാന്‍ ആണ് നായകന്‍. വെള്ളിയാഴ്ച രാവിലെ ലൈവ് റിപ്പോര്‍ട്ട് നല്‍കുന്നതിനിടെയാണ് ഡെറികിനെ കാറ്റുകൊണ്ടുപോയത്. കാമറയുടെ മുന്നില്‍ നിന്നും ഡെറികിനെ അടിച്ചുനീക്കിയ കാറ്റ് ചാനലിന്റെ ലോഗോ പതിച്ച കുടയും തകര്‍ത്തു.

കാമറയ്ക്കു മുന്നിലേക്ക് ചിരിച്ചുകൊണ്ട് തിരിച്ചെത്തിയ ഡെറിക് തന്റെ കുട ശരിയാക്കാനും ശ്രമിക്കുന്നുണ്ട്. സ്റ്റുഡിയോവില്‍ ഡെറികിന്റെ ലൈവ് റിപ്പോര്‍ട്ട് എടുത്തുകൊണ്ടിരുന്ന അവതാരകരായ സൈനീഡ് ഡെ്മണ്ടിനും മാര്‍ക് കാഗ്‌നെക്കും ചിരിയടക്കാന്‍ പോലും കഴിയുന്നില്ല. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ വീഡിയോ ഇതിനകം ആറു ലക്ഷം പേരാണ് കണ്ടത്. ‘കരിയര്‍ ഹൈലൈറ്റ്’ എന്നാണ് ഡെറിക് ഇതിനോട് തമാശയായി പ്രതികരിച്ചത്.  വീഡിയോ കാണാം:

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.