കേരളത്തിൽ ഇരുപതിൽ 18 സീറ്റുകളിൽ യു ഡി എഫ് മുന്നിൽ

0

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫിന് വ്യക്തമായ ലീഡ്. ഇരുപതിൽ 18 സീറ്റുകളിലാണ് യുഡിഎഫ് ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത്. എൽഡിഎഫ് രണ്ടു സീറ്റിലേക്ക് ചുരുങ്ങി. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ മുന്നിട്ടുനിന്നിരുന്നെങ്കിലും പിന്നീട് പിന്നോക്കം പോകുകയായിരുന്നു. വയനാട്ടിൽ 5000 വോട്ടുകൾക്ക് രാഹുൽ ഗാന്ധി മുന്നിട്ടുനിൽക്കുകയാണ്. രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് കെ.മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും മുന്നിട്ടുനിൽക്കുന്നത്. കേരളത്തിൽ ആകെ 20 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം രണ്ടു കോടിയിലേറെ വോട്ടർമാർ 227 സ്ഥാനാർഥികളിൽ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്.