ലോകേഷ് കനഗരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു

ലോകേഷ് കനഗരാജും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു

തമിഴിലെ ഏറ്റവും വിലയേറിയ സംവിധായകനായ ലോകേഷ് കനഗരാജും മലയാളത്തിലെ ഏറ്റവും പ്രമുഖ സംവിധായകരിലൊരാളുമായ ലിജോ ജോസ് പെല്ലിശേരിയും ഒന്നിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം നിർമ്മിക്കുന്നത് ലോകേഷ് കനഗരാജാണെന്ന് റിപ്പോർട്ടുകൾ.

ലോകേഷിന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്‌ക്വാഡിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സൂരി ആവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. നിലവിൽ രാഘവ ലോറൻസിന്റെ നായകനാക്കി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ബെൻസ് എന്ന ചിത്രവും ജി സ്‌ക്വാഡ് ആണ് നിർമ്മിച്ചുകൊണ്ടിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത നൻപകൽ നേരത്ത് എന്ന ചിത്രം തമിഴ്‌നാട്ടിൽ നടക്കുന്ന ഒരു കഥയായിരുന്നു ചിത്രത്തിൽ നല്ലൊരു ഭാഗവും തമിഴ് സംഭാഷണങ്ങളും, അഭിനേതാക്കളുമായിരുന്നു. ഹാസ്യ നടൻ എന്ന ലേബലിൽ നിന്ന് മാറി നായക നടനായി മാറിയ സൂരിയുടെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു.

ലോകേഷ് കനഗരാജ് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത് തന്റെ ബാനറിൽ സിനിമ ചെയ്യാനായി കേൾക്കുന്ന കഥകളിൽ പകുതിയും സൂരിയെ നായകനാക്കാൻ നിർദേശിച്ചുകൊണ്ടുള്ളവയാണെന്നാണ്. ചിത്രത്തിന്റെ പ്രൊഡക്ഷന്റെ വിവരങ്ങളൊന്നും നിലവിൽ പുറത്തുവിട്ടിട്ടില്ല.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം