മോൻസൺ പുരാവസ്തു തട്ടിപ്പ് – ബെഹ്റ അവധിയിൽ

0

മുൻ കേരളാ പോലീസ് മേധാവിയായിരുന്ന കൊച്ചി മെട്രൊ എം.ഡി. ലോക് നാഥ് ബെഹ്റ അവധിയിൽ പ്രവേശിച്ചു. ഭാര്യക്ക് സുഖമില്ലാത്തതിനാൽ നാട്ടിലേക്ക് പോകാനാണ് അവധിക്കുള്ള കാരണമായി പറഞ്ഞിട്ടുള്ളത്. വിവാദമായ പുരാവസ്തു തട്ടിപ്പുവീരൻ മോൻസണിൻ്റെ വീട്ടിലെ സന്ദർശകനായിരുന്ന ബെഹ്റ മോൻസണിൻ്റെ സംരക്ഷണത്തിനായി പോലീസ് ബീറ്റ് ബുക്ക് വെക്കാൻ ഉത്തരവിറക്കിയിരുന്നു.

വിവാദം ചൂടുപിടിച്ചതിനെ തുടർന്നാണ് ബെഹ്റയുടെ അവധി പ്രവേശം. കേവലം ഒരു തട്ടിപ്പുകാരന് കേരളത്തിൻ്റെ ഭരണ സിരാ കേന്ദ്രങ്ങളിലും രാഷ്ടീയ നേതാക്കളിലുമുള്ള സ്വാധീനത്തിൻ്റെ വ്യക്തമായ ഉദാഹരണമാണ് മോൻസണിൻ്റെ പുരാവസ്തു തട്ടിപ്പ് എന്നത് ശ്രദ്ധേയമാണ്. ഇനിയും കഥകൾ വരാൻ ബാക്കിയാണ്. ഒരു അപസർപ്പക കഥയുടെ പര്യവസാനത്തിന്നായി നമുക്ക് കാത്തിരിക്കാം.