55 കിലോമീറ്റര്‍, മുടക്കിയത് 1.34 ലക്ഷം കോടി; ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം 24 ന് തുറക്കും

ലോകത്തിലെ ഏറ്റവും ദൂരമേറിയ പാലം 24ന് ഗതാഗതത്തിനായി തുറക്കും. മക്കാവുവിനെയും ഹോങ്കോങ്ങിലെ ലാന്റോ ദ്വീപിനെയും ബന്ധിപ്പിക്കുന്ന ഭീമന്‍ പാലത്തിന് 55 കിലോമീറ്ററാണ് നീളം.

55 കിലോമീറ്റര്‍, മുടക്കിയത് 1.34 ലക്ഷം കോടി; ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം 24 ന് തുറക്കും
bridge01

ലോകത്തിലെ ഏറ്റവും ദൂരമേറിയ പാലം  
24ന് ഗതാഗതത്തിനായി തുറക്കും. മക്കാവുവിനെയും ഹോങ്കോങ്ങിലെ ലാന്റോ ദ്വീപിനെയും ബന്ധിപ്പിക്കുന്ന ഭീമന്‍ പാലത്തിന് 55 കിലോമീറ്ററാണ് നീളം.

1.32 ലക്ഷം കോടി (2000 കോടി ഡോളര്‍) രൂപ മുതല്‍ മുടക്കില്‍ ഒന്‍പത് വര്‍ഷം കൊണ്ടാണ് പാലത്തിന്റ നിര്‍മ്മാണം. 2009 ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

ആറുവരിപ്പാതയായി നിര്‍മിച്ചിരിക്കുന്ന പാലം നാല് തുരങ്കങ്ങളും നാല് കൃത്രിമ ദ്വീപുകളും അടങ്ങിയതാണ്. ഇവയില്‍ ദ്വീപുകളെ ബന്ധിപ്പിക്കുന്നതിനായി കടലിനടിയിലൂടെ നിര്‍മിച്ച 6.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കവുമുണ്ട്. ഉരുക്കിലാണ് പാലത്തിന്റെ ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത്.  
അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ജപ്പാന്‍, നെതര്‍ലാന്റ്‌സ് തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ കൂട്ടായ്മയിലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുന്നത്. എകദേശം 100 വര്‍ഷമെങ്കിലും ഈ പാലത്തിലൂടെ ഗതാഗതം സാധിക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.  
പാലം തുറക്കുന്നതോടെ ഹോങ്കോങ് മക്കാവു യാത്രാസമയം മൂന്ന് മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയും.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം