പാചക വാതകവിലയിൽ വൻ വർധന

0

കൊച്ചി∙ സംസ്ഥാനത്ത് പാചക വാതകവിലയിൽ വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് വില കുത്തനെ ഉയർത്തിയത്.

101 രൂപ കൂട്ടിയതോടെ വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങൾക്കു കൊടുക്കുന്ന പാചക വാതകത്തിന്റെ വിലയിൽ നിലവിൽ വർധന ഉണ്ടായിട്ടില്ല.