“ഇത് അച്ഛനുള്ളതാണ്, എനിക്കറിയാം അച്ഛനിത് കാണുന്നുണ്ടെന്ന്…!”; ലൂസിഫര്‍ അച്ഛന് സമര്‍പ്പിച്ച് പൃഥ്വിരാജ്

1

മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫർ ഒടുവിൽ തീയെറ്ററുകളിൽ എത്തിയപ്പോൾ ഇരുകൈകളും നീട്ടി ആരാധകർ അതിനെ സ്വീകരിച്ചു കഴിഞ്ഞു. ഈ അവസരത്തിൽ തന്റെ കന്നി സംവിധാന സംരംഭം അച്ഛന്‍ സുകുമാരന് സമര്‍പ്പിച്ചിരിക്കുകയാണ് പൃഥ്വിരാജ്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാലിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ഇപ്പോൾ വൈറലായികൊണ്ടിരിക്കയാണ്.

“ഇത് അച്ഛനു വേണ്ടി. എനിക്കറിയാം അച്ഛനിതു കാണുന്നുണ്ടെന്ന്!” അച്ഛൻ സുകുമാരന്റെ ഓർമയിൽ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു ഒരു ചിത്രം സംവിധാനം ചെയ്യണമെന്ന ആഗ്രഹം സഫലമാകുന്നതിനു മുൻപെ മരണം കവർന്ന സുകുമാരന് വേണ്ടി ഒരു മകന് നല്കാൻ കഴിയുന്ന ഏറ്റവും വലിയ ആദരാജ്ഞലി ഇതാണെന്ന് ആരാധകരിൽ പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.

ലൂസിഫറിന്റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തിയിരുന്നു.മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ് ടസായ്കുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, സച്ചിന്‍ കടേക്കര്‍, ശിവജി ഗുരുവായൂര്‍, ജോണി വിജയ്, , സുനില്‍ സുഖദ, ആദില്‍ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോന്‍, ബാബുരാജ്, സാനിയ അയ്യപ്പന്‍, ഷോണ്‍ റോമി, മാലാ പാര്‍വതി, ശ്രേയാ രമേശ്, താരാ കല്യാണ്‍, കൈനകരി തങ്കരാജ് തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍.