ലുലുമാള്‍ തിരുവനന്തപുരത്തും

0

തിരുവനന്തപുരത്ത് ലുലുമാള്‍ വരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഷോപ്പിംഗ് മാള്‍ ആണ് തിരുവനന്തപുരത്തെ ആക്കുളത്ത് ഉയരാന്‍ പോകുന്നത്.
20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് മാള്‍ ഒരുങ്ങുന്നത്. ഇതിനായി 2,000 കോടി രൂപയാണ് ലുലു ഗ്രൂപ്പ് നിക്ഷേപിക്കുന്നത്. ഷോപ്പിംഗ് മാള്‍ കൂടാതെ ഹോട്ടല്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയും മാളിലുണ്ടാകും. ലണ്ടന്‍ ആസ്ഥാനമായുള്ള ഡിസൈന്‍ ഇന്‍റര്‍നാഷണലാണ്  മാള്‍ രൂപ കല്‍പന ചെയ്യുന്നത്. 2019 ഓടെ പണി പൂര്‍ത്തിയാക്കും. 5000 ലധികം പേര്‍ക്ക് നേരിട്ടും, 20,000 ല്‍ പരം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ ഇവിടെ ഒരുങ്ങും.