നീന്തൽക്കുളം എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്

0

എത്ര വലിയ നീന്തല്‍താരം ആണെന്ന് പറഞ്ഞാലും ശരി ദാ ഇവിടെ ഒന്ന് നീന്താന്‍ ഒരല്പം ധൈര്യം അധികം വേണം .കാരണം ഇത് സംഗതി ഒരല്പം റിസ്ക്‌ ആണ് . ഒരു ഒരൊന്നൊന്നര നീന്തൽക്കുളത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത് .സംഭവം അങ്ങ് ഹൂസ്റ്റണില്‍ ആണ് .Image result for pool in houston market square

ഹൂസ്റ്റണിലെ ഒരു ലക്ഷ്വറി ബിൽഡിങ്ങിനു മുകളിലുള്ള നീന്തല്‍ കുളമാണ് വ്യത്യസ്തത കൊണ്ട് ജനശ്രദ്ധയാകർഷിക്കുന്നത്.ഒന്നല്ല ഒരൊന്നൊന്നര നീന്തൽക്കുളംതന്നെ ആണിത് .ആകാശത്തെതൊട്ടുനില്‍ക്കുന്നൊരു കുളം എന്ന് വേണമെങ്കില്‍ ഇതിനെ പറയാം .അതേ അനുഭവം തന്നെയാണ് ഈ നീന്തൽക്കുളവും സമ്മാനിക്കുക. കാരണം കൂറ്റൻ കെട്ടിടത്തിന്റെ നാല്‍പതാമത്തെ നിലയിലുള്ള ഈ കുളത്തില്‍ നിന്നാൽ താഴെ നടക്കുന്നതെല്ലാം വ്യക്തമായി കാണാം.

ഹൂസ്റ്റണിലെ മാർക്കറ്റ് സ്ക്വയർ ടവറിലാണ് ഈ ബ്രഹ്മാണ്ഡ പൂളുള്ളത്. കെട്ടിടത്തിന്റെ ഒരുവശത്തു നിന്നും പുറത്തേക്കു തള്ളിനിൽക്കും വിധത്തിലാണ് സ്വിമ്മിങ് പൂളിന്റെ നിർമാണം. എട്ടിഞ്ചു കട്ടിയുള്ള പ്രത്യേകതരം ഗ്ലാസ് കൊണ്ടു നിർമിച്ചതായതിനാൽ താഴെ നടക്കുന്ന കാഴ്ച്ചകള്‍ക്കെല്ലാം യാതൊരു മറയുമില്ല.
പിന്നെ ഉയരത്തെ പേടി ഉള്ളവര്‍ ഈ വഴി വരികയെ വേണ്ട എന്ന് പ്രത്യേകം പറയണ്ടല്ലോ .