തലച്ചോറിൽ രക്തസ്രാവം; മന്ത്രി എംഎം മണി ആശുപത്രിയിൽ

0

വൈദ്യുതി മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് പരിശോധനകള്‍ വേണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്ന് മന്ത്രി നേരത്തേ ചികിത്സയിലാണ്.