മിസ് വേൾഡ് മത്സരത്തിനു മാനുഷി അണിഞ്ഞ ഗൗണിന്റെ വില കേള്‍ക്കണോ?

0

ഇളം പിങ്ക് നിറത്തിലെ ആ ഗൌണില്‍ സൗന്ദര്യമത്സരവേദിയില്‍ നിന്നപ്പോള്‍ സത്യത്തില്‍ മാനുഷി ദേവതയെ പോലെയായിരുന്നു. ലോകത്തിന്റെ എല്ലാ കണ്ണുകളും മാനുഷിയില്‍ ആയിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല. മാനുഷിയുടെ ഫിറ്റ്നസ് രഹസ്യങ്ങളും , സൌന്ദര്യരഹസ്യങ്ങളൂമെല്ലാം ലോകം ആകാംഷയോടെ കേട്ടൂ. എന്നാല്‍ മിക്കവര്‍ക്കും അറിയേണ്ടിയിരുന്നത് മാനുഷി അന്നത്തെ ദിവസം അണിഞ്ഞ ആ ഗൗണിന്റെ വിലയായിരുന്നു.

ഡിസൈനഴ്സായ  ഫാൽഗുനിയും ഷെയൻ പീകോക്കും  ചേർന്നൊരുക്കിയ  ഈ സാൽമൺ പിങ്ക് ഗൗൺ മാനുഷിയുടെ പ്രത്യേക താൽപര്യമനുസരിച്ചാണ്  ഡിസൈൻ ചെയ്തത്. അഞ്ചു ലക്ഷം രൂപയായിരുന്നു ഇതിന്റെ വില. മിസ് വേൾഡ് ഫൈനലിന് പുറമെ മറ്റ് റൗണ്ടുകളിൽ മനീഷ് മൽഹോത്ര, അബു ജാനി സന്ദീപ് ഖോസ്ല എന്നിവരുടെ വസ്ത്രങ്ങളാണ് മാനുഷി അണിഞ്ഞത്. പിങ്ക് ലേസ് അണ്ടർലൈനിങ്ങോടെ സോഫ്റ്റ് പിങ്ക് ടുളിൽ ഒരുക്കിയ ഓഫ് ഷോൾഡർ ഗൗണിൽ നിറയെ സ്വരോസ്‌കി ക്രിസ്റ്റലുകളാണ്. പിങ്ക് ഷേഡ് തന്നെ വേണം എന്നുള്ളത് മാനുഷിയുടെ താല്പര്യമായിരുന്നു.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.