വിമാനയാത്രയ്ക്കിടെ പ്രസവവേദന; യുവതിയ്ക്ക് വിമാന ശുചിമുറിയില്‍ സുഖപ്രസവം

0

കുവൈറ്റ് സിറ്റി : വിമാനയാത്രയ്ക്കിടെ യാത്രക്കാരില്‍ ഒരാളായ ഫിലിപ്പിന്‍ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് എയര്‍ വിമാനം കുവൈറ്റില്‍ അടിയന്തിരമായി ലാന്റ് ചെയ്തു. പുലര്‍ച്ചെ നാലു മണിയോടെ ആയിരുന്നു സംഭവം. ദോഹയില്‍ നിന്നും ബൈറൂത്തിലേയ്ക്ക് പോകുകയായിരുന്നു എംഇ 435 വിമാനമാന് അടിയന്തരമായി ലാൻഡിംഗ് അനുമതി തേടിയത്. പ്പം വിമാനത്തില്‍ യാത്രചെയ്യുന്ന ഡോക്ടര്‍മാരുടെ സേവനം ആവശ്യപ്പെട്ട് അറിയിപ്പ് നല്‍കുകയും ചെയ്തു.

ഇതിനോടകം വിമാനത്തിന്റെ ശുചിമുറിയില്‍ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പരിശീലനം ലഭിച്ച വിമാനത്തിനുള്ളിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലും പരിചരണവും കൊണ്ടാണ് യുവതിക്ക് സുഖ പ്രസവം സാധ്യമായത്.