യുഎസിന്റെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി മാഡലിൻ ഓൾബ്രൈറ്റ് അന്തരിച്ചു

0

വാഷിങ്ടൻ: യുഎസിന്റെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറിയായ മാഡലിൻ ഓൾബ്രൈറ്റ് (85) അന്തരിച്ചു. രണ്ടാം ലോകയുദ്ധത്തിനിടെ സ്വദേശമായ ചെക്കോസ്ലാവോക്യയിലെ നാത്‌സി അധിനിവേശത്തിൽനിന്നു രക്ഷ തേടി യുഎസിൽ അഭയം തേടിയതാണ് മാഡലിൻ ഓൾബ്രൈറ്റിന്റെ കുടുംബം.

ബിൽ ക്ലിന്റൻ ഭരണകൂടത്തിൽ ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയായും (1993–97) സ്റ്റേറ്റ് സെക്രട്ടറിയായും (1997–2001) മികവു തെളിയിച്ചു. 1990കളിലെ ബാൾക്കൻ യുദ്ധം, റുവാണ്ട കൂട്ടക്കൊല എന്നീ പ്രശ്നങ്ങളിൽ യുഎസിന്റെ വിദേശനയ രൂപീകരണത്തിൽ മുഖ്യപങ്കു വഹിച്ചു. ബോസ്നിയയിൽ സെർബുകൾ നടത്തിയ കൂട്ടക്കൊലയ്ക്കെതിരെയും കർശന നിലപാടു സ്വീകരിച്ചു.