മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു

0

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു. നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് കമൽനാഥിന്‍റെ രാജി. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്.

ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണയർപ്പിച്ച് 22 കോൺഗ്രസ് എംഎൽഎമാർ രാജിവച്ചതോടെയാണ് കമൽനാഥ് സർക്കാർ പ്രതിസന്ധിയിലായത്. രാജിക്കത്ത് ഇന്ന് ഗവർണർക്ക് സമർപ്പിക്കും. രാജിവെച്ച 22 എംഎൽഎമാരിൽ 16 പേരുടെ രാജി വ്യാഴാഴ്ച രാത്രി സ്പീക്കർ എൻ.പി പ്രജാപതി സ്വീകരിച്ചിരുന്നു. ആറ് പേരുടെ രാജി നേരത്തെ സ്വീകരിച്ചതോടെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 98 ആയി ചുരുങ്ങി. ബിജെപിക്ക് 107 അംഗങ്ങളുണ്ട്.