ബുള്ളറ്റിൽ ചെത്തി ജ്യോതിക, മകളിർ മട്ടും ടീസർ പുറത്ത്

0

നടി ജ്യോതിക വലിയ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം മകളിർ മട്ടും എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ബുള്ളറ്റിൽ കറങ്ങുന്ന ജ്യോതികയുമായി ചിത്രത്തിന്റെ മോഷൻ പോസ്റ്ററും എത്തിയിട്ടുണ്ട്.

 

ബ്രഹ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. സംവിധായകന്‍ ബ്രഹ്മയുടെ ‘കുട്രം കടിതല്‍’ ഒരു വന്‍ഹിറ്റായിരുന്നു. അതിനുശേഷം ജ്യോതികയെ നായികയാക്കി ബ്രഹ്മ തയ്യാറാക്കുന്ന ചിത്രമാണിത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഇതിൽ ഒരു ഡോക്യൂമെന്‍ററി സംവിധായകയുടെ വേഷമാണ് ജ്യോതിക കൈകാര്യം ചെയ്യുന്നത്.  പ്രഭ എന്ന പേരില്‍ ജ്യോതികയെത്തുന്നതായ ഈ  ചിത്രത്തിനുവേണ്ടി സൂര്യ ബൈക്ക് ഓടിക്കാന്‍ പഠിപ്പിക്കുന്ന ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ജ്യോതികയ്‌ക്കൊപ്പം ഉര്‍വ്വശി, ഭാനുപ്രിയ, ശരണ്യപൊന്‍വണ്ണന്‍ എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്തനടനായ നാസറും മകന്‍ ലുത്ഫുദ്ദീനും ഈ ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്നുണ്ട്.

1994-ലെ കമലഹാസന്റെ രാജ്കമല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച് വന്‍ഹിറ്റായ ചിത്രമായിരുന്നു ‘മകളിര്‍ മട്ടും’. ഈ ടൈറ്റില്‍ തന്നെ വേണമെന്ന ആവശ്യം സൂര്യ-ജ്യോതികയുടെതായിരുന്നു. ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.