മഹാഭാരതം ഒരുക്കാന്‍ എംടിയുടെ തിരക്കഥ തന്നെ വേണമെന്നില്ല; മഹാഭാരതകഥയില്‍ നിന്നും പിന്മാറില്ലെന്ന് ബി.ആര്‍. ഷെട്ടി

0

രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്നും എംടി വാസുദേവന്‍ നായര്‍ പിന്മാറിയെങ്കിലും മഹാഭാരതകഥയില്‍ നിന്നും പിന്മാറില്ലെന്ന് വ്യക്തമാക്കി നിര്‍മ്മാതാവ് ബി.ആര്‍. ഷെട്ടി. ദുബൈയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, വിഷയത്തില്‍ എംഡി വിട്ടുവീഴ്ച നടത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ട് എംടി സമര്‍പ്പിച്ച ഹര്‍ജി അടുത്തമാസമാണ് കോടതി പരിഗണിക്കുക. എംടിയുമായി മധ്യസ്ഥരുടെ സഹായത്തോടെ ചര്‍ച്ച നടത്തുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുമ്പ് പറഞ്ഞിരുന്നു. ശ്രീകുമാറാണ് തന്നെ സമീപിച്ചതെന്നും മഹാഭാരത കഥ ലോകം അറിയണമെന്ന ആഗ്രഹത്തോടെയാണ് അതിന് സമ്മതിച്ചതെന്നും ഷെട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതിനെക്കുറിച്ച് താന്‍ എംടിയുമായി സംസാരിച്ചിട്ടില്ലെന്നും വിവാദങ്ങളില്‍ ഇടപെടാനില്ലെന്നും ഷെട്ടി കൂട്ടിച്ചേര്‍ത്തു. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ രണ്ട് ഘട്ടമായി 2020ഓടെ സിനിമ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഷെട്ടി പറഞ്ഞു. 
മൂന്നു മണിക്കൂര്‍ വീതമുള്ള രണ്ടു ഘട്ടങ്ങളായി രണ്ടായിരത്തിഇരുപതോടെ ചിത്രം പുറത്തിറക്കുമെന്നും ഷെട്ടി.