മഹാരാജാ എക്സ്പ്രസ് കേരളത്തിലേക്ക്

0

ഇന്ത്യൻ റെയിൽവേയുടെ അത്യാഢംബര ട്രെയിൻ മഹാരാജാ എക്സ്പ്രസ് കേരളത്തിൽ സർവീസിന് എത്തുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ചെലവേറിയ യാത്രയാണ് മഹാരാജയിലേത്. സെപ്തംബറോടെയാണ് ഈ ട്രെയിൻ കേരളത്തിൽ എത്തുന്നത്.

കേരളത്തിൽ രണ്ട് യാത്രകളാണ് ഉണ്ടാകുക. മുബൈയിൽ നിന്ന് ഗോവ, ഹംപി, മൈസൂർ, എറണാകുളം, കുമരകം വഴി തിരുവനന്തപുരമാണ് ആദ്യത്തെ യാത്ര. രണ്ടാമത്തെ യാത്ര തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് മഹാബലിപുരം, മെസൂർ ഹംപി വഴി മുബൈയിൽ എത്തും. കേരളത്തിലുള്ളവർക്കും യാത്ര ചെയ്യാൻ അവസരം ഉണ്ടായിരിക്കും. എറണാകുളം സൗത്തിലും, തിരുവനന്തപുരത്തും ട്രെയിൻ ഒരു ദിവസം നിറുത്തി ഇടും. സുരക്ഷാകാരണങ്ങളാൽ പൊതുജനങ്ങൾക്ക് ട്രെയിൻ കാണാൻ. സൗകര്യം ഉണ്ടാകില്ല.


നാലു ലക്ഷം മുതൽ പതിനാറ് ലക്ഷം രൂപവരെയാണ് ഈ ട്രെയിനിലെ യാത്രാ ചെലവ്.ഭക്ഷണം സൗജന്യമാണ്. 88 പേർക്കാണ് ഈ ട്രെയിനിൽ യാത്ര ചെയ്യാനാവുക. ലോകത്തിലെ എല്ലാ രുചികളും പരിചയപ്പെടുത്തുന്ന ഭക്ഷണ ശാല ഈ ട്രെയിനിന്റെ പ്രത്യേകതയാണ്. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് പരസ്യപ്പെടുത്തിയിട്ടില്ല. 2010ലാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. 2012 ൽ വേൾഡ് ട്രാവൽ അവാർഡും, 2016 ൽ സെവൻ സ്റ്റാർ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ലൈഫ് സ്റ്റൈൽ പുരസ്കാരവും ഈ ട്രെയിനിന് ലഭിച്ചിട്ടുണ്ട്.